കൊച്ചി: നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ പട്ടാപകല്‍ വെടിവയ്പ്പുണ്ടായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം ഇന്ന് സമർപ്പിക്കും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) മുമ്പാകെയാണ് കുറ്റപത്രം നല്‍കുക.
പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ പ്രതി രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണം. പ്രതികളെ പിടികൂടിയാല്‍ അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments