കാലിഫോര്‍ണിയ: രാത്രി ചാറ്റുകള്‍ക്ക് ഫലപ്രദമായ ഫീച്ചറുമായി ഫേസ്ബുക്ക് മെസഞ്ചര്‍. ഡാര്‍ക്ക് മോഡ് ഫീച്ചര്‍ എന്നാണിതിന്റെ പേര്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ആദ്യം മെസഞ്ചര്‍ അപ്‌ഡേറ്റ് ചെയ്ത് ചാറ്റില്‍ ഏതെങ്കിലും സുഹൃത്തിന് ‘മൂണ്‍’ ഇമോജി അയക്കണം. അപ്പോള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റാകും. തടുര്‍ന്ന് നമ്മള്‍ അയച്ച മൂണ്‍ ഇമോജിയില്‍ തൊടണം. ഇതോടെ മഴപോലെ മൂണ്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. പിന്നീട് മെസഞ്ചറിലെ പ്രൊഫൈല്‍ പിക്ചറില്‍ പോയി ഡാര്‍ക് മോഡ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. അതേസമയം വാട്‌സ്ആപ്പില്‍ സമാന ഫീച്ചര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ഇത് ലഭ്യമായിട്ടില്ല.
Post Your Comments