കൊല്‍ക്കത്ത : ടാറ്റ മോട്ടോര്‍സ് രാജ്യത്ത് 255 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നു.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ചാണ് ടാറ്റ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ പോകുന്നത്.ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോര്‍സ് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് 80 ഇലക്ട്രിക് ബസുകള്‍ നല്‍കുമെന്നും പറഞ്ഞു. ഇലട്രോണിക് ബസുകള്‍ നിരത്തിലിറക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റ ഇ ചാര്‍ജ് കേന്ദ്രങ്ങള്‍ തുടങ്ങും
രാജ്യത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുളള രീതയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് ഇ-ബസുകള്‍ നിര്‍മ്മിക്കുന്നത്. മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 20 ശതമാനം അധിക എനര്‍ജി സംരക്ഷണമാണ് ടാറ്റ അവകാശപ്പെടുന്നത്. ഒരു പ്രാവിശ്യം ചാര്‍ജ് ചെയ്താല്‍ 150കിലോമീറ്റര്‍ വരെ പിന്നിടാന്‍ വാഹനത്തിന് കഴിയും.
ബസിന്റെ പരമാവധി പവര്‍ 245കിലോ വാട്ടാണ്. ഡ്രൈവറുടേത് ഉള്‍പ്പെടെ 32സീറ്റുകളാണ് ഉളളത്.വെള്ളം കയറിയാല്‍ ബസ് ബ്രേക്ക് ഡൗണ്‍ ആകാതിരിക്കാന്‍ ലിയോണ്‍ ബാറ്ററി വാഹനത്തിന്റെ മുകളിലാണ് നല്‍കിയിരിക്കുന്നത്.
Post Your Comments