ഏവരും കാത്തിരുന്ന ഫോൺ അവതരിപ്പിച്ച് റിയൽ മി. റിയല്‍മി 1, റിയല്‍മി 2, റിയല്‍മി 2 പ്രോ, റിയല്‍മി സി1, റിയല്‍മി യു1 എന്നിവയ്ക്ക് ശേഷം റിയല്‍മി 3 സീരീസ് ഫോൺ ആണ് കമ്പനി പുറത്തിറക്കിയത്. പ്രധാന എതിരാളി ഷവോമി റെഡ്മി ബ്രാൻഡിൽ നോട്ട് 7 അവതരിപ്പിച്ചതോടെയാണ് പുതിയ ഫോണുമായി റിയൽ മി രംഗത്തെത്തിയത്.
6.2 ഇഞ്ച് എച്ച്.ഡി+ഡ്യൂ ഡ്രോപ് ഫുള്‍ സ്‌ക്രീന്‍+ ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, മീഡിയടേക് ഹീലിയോ P70 പ്രോസസർ, 13 മെഗാപിക്‌സല്‍+ 2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ക്യാമറ, 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറ,4230 mah ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ആൻഡ്രോയിഡ് 9 പൈ അധിഷ്ഠിതമായ കളർ ഓ എസ് 6ലായിരിക്കും ഫോൺ പ്രവർത്തിക്കുക.
3+32ജിബി പതിപ്പിന് 8999 രൂപയും 4+64GB പതിപ്പിന് 10,999രൂപയുമാണ് വില. 3D ഗ്രേഡിയന്റ് യൂണിബോഡിയിലുള്ള റിയല്‍മി ഡൈനാമിക് ബ്ലാക്ക്, റേഡിയന്റ് ബ്ലൂ, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിലാകും വിപണിയിൽ ലഭ്യമാവുക. ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 12നു ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments