കുളത്തൂപ്പുഴ: ആര്യങ്കാവില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയാണ് പ്രതി.
അതേസമയം ഒളിവില്‍ പോയിരുന്ന പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇപ്പോള്‍ മുഹമ്മദ് ബുസിരിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
Post Your Comments