തെലങ്കാന : തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ് ടിആര്‍എസില്‍ ചേര്‍ന്നത്.
ഇതോടെ 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 17 ആയി കുറഞ്ഞു. പട്ടികവര്‍ഗക്കാരായ ഇവര്‍ ഏതാനും ദിവസം മുന്‍പ് കെസിആറിനെ കണ്ട് ഇവരുടെ ജില്ലകളിലും ഗിരിജനപ്രദേശങ്ങളിലും പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഇതിനുള്ള പരിഹാരം ഉടന്‍ കാണുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രസ്താവനയറക്കിയത്. എംഎല്‍എ.സ്ഥാനം രാജിവെച്ച് ടി.ആര്‍.എസ്. ടിക്കറ്റില്‍ മത്സരിക്കാനും സന്നധരാണെന്നും ഇവര്‍ പറയുന്നു.
തെലങ്കാന അസംബ്ലിയില്‍ ആകെയുള്ള രണ്ട് ടി.ഡി.പി. എംഎല്‍എ.മാരില്‍ ഒരാള്‍ ഖമ്മം ജില്ലയിലെ സത്തുപള്ളിയില്‍നിന്നുള്ള എംഎല്‍എ. സാന്ദ്രവീര വെങ്കടയ്യയും മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ചനടത്തി, ടി.ആര്‍.എസില്‍ ഉടനെ ചേരാനുള്ള തീരുമാനം അറിയിച്ചു. ഖമ്മം ജില്ലയിലെ സത്തുപള്ളി, വൈറ, ഖമ്മം, പാലേരു, മഥിര തുടങ്ങിയ സ്ഥലങ്ങളിലെ കാര്‍ഷികവിളകള്‍ക്ക് ഉടനെ വെള്ളം വേണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ചീഫ് സെക്രട്ടറി ജോഷിയോട് ഉടനെ നാഗാര്‍ജുനസാഗര്‍ ഇടതു കനാലിലെ ജലം ഈ സ്ഥലങ്ങളിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് രണ്ടുലക്ഷം ഏക്കറിലെ വിളകള്‍ സംരക്ഷിക്കുമെന്ന് വീരയ്യ പറഞ്ഞു. ഇതോടെ ഇദ്ദേഹവും ടി.ആര്‍.എസ്. പാളയത്തിലെത്തി.
ഈ മൂന്ന് എംഎല്‍എ.മാരും ചേര്‍ന്നതോടെ 120 പേരുള്ള തെലങ്കാന അസംബ്ലിയില്‍ ടി.ആര്‍.എസിന് 97 എംഎല്‍എ.മാരായി. അടുത്തുവരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നവും വൃഥാവിലായി. ഒരുസീറ്റ് കിട്ടണമെങ്കില്‍ 21 എംഎല്‍എ.മാരുടെ പിന്തുണവേണം. ഇപ്പോള്‍ കോണ്‍ഗ്രസിന് ഇനി ബാക്കിയുള്ളത് 17 എംഎല്‍എ.മാര്‍ മാത്രമാണ്.12നാണ് തെലങ്കാനയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് നാടകീയമായ നീക്കം.
Post Your Comments