മുസാഫര്‍ നഗര്‍: ശൗചാലയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹതടവുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ആസാം എന്നയാളാണ് കൊല്ലപ്പെട്ടത്. സഹാരണ്‍പൂര്‍ ജില്ലാ ജയിലില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
സഹതടവുകാരനായ അന്‍വര്‍ എന്നയാളാണ് ആസാമിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആസാമിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്‍വറിനെതിരെ കൊലകുറ്റത്തിന് കേസെടുത്തതായി സഹാരണ്‍പൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ പറഞ്ഞു. അന്‍വറും കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആളാണ്. 2009ല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആസാം ഭാര്യയെ കൊലപ്പെടുത്തിയത്.
Post Your Comments