ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിൽ പരസ്പര നീക്കുപോക്കിന് ധാരണയിലെത്തി കോൺഗ്രസും – സിപിഎമും. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നു ഇരുപാർട്ടികളും തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. കോൺഗ്രസും ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് തയ്യാറായി. ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ സിപിഎമും, സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാര്‍ഥികളെ നിർത്തില്ല. കൂടാതെ ഒരു സീറ്റിൽക്കൂടി ഇരുപാർട്ടികളും ധാരണയിലെത്താൻ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ച് നേരിടുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു സിപിഎം സിസിയുടെ വിലയിരുത്തൽ. പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്റെ സഖ്യം വേണമെന്ന നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. കേരളത്തിൽ ഇരുപാർട്ടികളും പരസ്പരം മത്സരിക്കുമ്പോഴാണ് പശ്ചിമബംഗാളിൽ ചരിത്രപരമായ ഒരു നീക്കുപോക്കിന് കോൺഗ്രസും സിപിഎമ്മും തയ്യാറാകുന്നത്.
Post Your Comments