കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ചു. പുതിയ നിരക്കിൽ ഗ്രാമിന് 3050 രൂപ പവന് 24400 രൂപയായി.
ഇന്നലെ സ്വര്‍ണ വിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു . പവന് 24,280 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. 24520 രൂപയായിരുന്നു ഇന്നലെ പവന് വില. 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഈ മാസം തുടക്കത്തിൽ തന്നെ വൻ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. ഗ്രാമിന് 3,035 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ആദ്യ വാരത്തോടെ സ്വര്‍ണ വിലയിൽ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടാം വാരത്തിൽ നേരിയ ഇടിവ് ഉണ്ടായി. ഫെബ്രുവരിയിൽ പവൻ്റെ ഉയര്‍ന്ന നിരക്ക് 25,160 രൂപയായിരുന്നു. ജനുവരി മാസം സ്വര്‍ണ വില കുത്തനെ ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Post Your Comments