ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ഭീകരതയ്‌ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും സീതാറാം യെച്ചൂരി. ബിജെപി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. റഫാല്‍ കരാര്‍ അംബാനിക്ക് നല്‍കിയതു പോലെയാണ് അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്ത് അക്രമങ്ങള്‍ കൂടി, നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സമാധാനശ്രമങ്ങള്‍ നടത്തുന്നതില്‍ എന്‍ഡിഎ പരാജയമാണെന്ന് യെച്ചൂരി ആരോപിച്ചു. 11 നുഴഞ്ഞു കയറ്റ ശ്രമം വീതം ഒരു മാസത്തിലുണ്ടാകുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. അതോടൊപ്പം പരാജയങ്ങള്‍ മറയ്ക്കാന്‍ യുദ്ധവെറിയിലൂന്നിയ ദേശീയത ഉയര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. അതേസമയം ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണയായി. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. ഇവയടക്കം ഏഴുസീറ്റുകളില്‍ നീക്കുപോക്കുണ്ടാക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി. സഖ്യം വേണമെന്ന പശ്ചിമബംഗാള്‍ ജില്ലാ ഘടകത്തിന്റെ നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയും നീക്കുപോക്കിന് തയ്യാറാകുന്നു. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചെന്നാണ് സൂചനകള്‍.
Post Your Comments