KeralaLatest NewsIndia

കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വനവാസി പദ്ധതി ട്രൈബൽ വകുപ്പ് അട്ടിമറിച്ചു, 9 കോടിയിൽ നിർമ്മിച്ചത് പാലം മാത്രമെന്ന് പരാതി

പത്തൊമ്പത് കുടുംബങ്ങൾക്കായി വീട്,റോഡ്, പാലം തുടങ്ങിയവ നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്

വയനാട് ; കേന്ദ്രസർക്കാർ ഫണ്ട്‌ ഉപയോഗിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വയനാട് ജില്ലയിലെ കരിമം കോളനി എ ടി എസ് പി സമഗ്ര വികസന പദ്ധതി ട്രൈബൽ വകുപ്പ് അട്ടിമറിച്ചെന്ന് പരാതി. ഒമ്പത് കോടി രൂപയുടെ പദ്ധതിയിൽ പാലത്തിന്റെ പണി മാത്രമാണ് പൂർത്തീകരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ കരിമം വനവസിക്കാർക്ക് മറ്റ് പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും കോളനി വാസികൾ പറയുന്നു.

കേന്ദ്ര സർക്കാർ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിൽ ശൗചാലയങ്ങൾ നിർമ്മിക്കാനുള്ള ആവശ്യവുമായി കോളനി വാസികൾ അധികൃതരെ സമീപിച്ചെങ്കിലും കരിമം കോളനി എ ടി എസ് പി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ടത് മൂലം പദ്ധതിയുടെ ആനുകൂല്യം അധികൃതർ നിഷേധിച്ചെന്നും ഇവർ പറയുന്നു.ഏത് സമയവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് ഇവിടത്തെ വീടുകൾ. പദ്ധതി നടപ്പാക്കാത്തത് കാരണം ദുരിതത്തിലാണ് ഇവരുടെ ജീവിതം.

2016 ൽ കേന്ദ്രസർക്കാർ ഫണ്ട്‌ ഉപയോഗിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധിയാണ് വയനാട് തിരുനെല്ലി കരിമം വനവാസി കോളനി എ ടി എസ് പി സമഗ്ര വികസന പദ്ധതി. ഒമ്പതര കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. പത്തൊമ്പത് കുടുംബങ്ങൾക്കായി വീട്,റോഡ്, പാലം തുടങ്ങിയവ നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത് .എന്നാൽ പാലത്തിന്റെ പണി മാത്രമാണ് ഫണ്ട്‌ ഉപയോഗിച്ച് പൂർത്തീകരിച്ചത്.

രണ്ടര വർഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാതെ ട്രൈബൽ വകുപ്പ് പദ്ധതി അട്ടിമറിച്ചെന്നാണ് കരിമം കോളനി വാസികൾ പറയുന്നത്.ജില്ലാ കളക്ടർ ഉൾപ്പടെ ഉള്ള അധികൃതർക്ക് കോളനി വാസികൾ പരാതി നൽകിയെങ്കിലും. പരാതി കേൾക്കാൻ അധികൃതർ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button