പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോവ ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി. ക്യാന്‍സറിന്‍റെ നാലമത്തെ ഘട്ടത്തിലാണ് അദ്ദേഹമെന്നും ഒരു സംസ്ഥാനത്തിന്‍റെ സ്വപ്നത്തെ തന്നെയാണ് ക്യാന്‍സര്‍ എന്ന വിപത്ത് ഇല്ലാതാക്കുന്നതെന്നും മന്ത്രി മനസ് തുറന്നു. എങ്കിലും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ശ്മശാനത്തിനുള്ള തുക അനുവദിച്ചതിന് നന്ദി അറിയിക്കാനും ഒറ്റൊരു പദ്ധതിയുടെ അനുമതിക്കായും പരീക്കറെ കാണുമെന്നും വിജയ് സര്‍ദേശായി മാധ്യമങ്ങളോട് പറഞ്ഞു.
പരീക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അദ്ദേഹം സുഖം പ്രാപിക്കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വ്യക്തമാക്കിയിരുന്നു ഏറ്റവും ഒടുവില്‍ പരീക്കര്‍ ഗോവ നിയമസഭയില്‍ എത്തിയിരുന്നത് മൂക്കിലൂടെ ട്യൂബ് ഇട്ട നിലയിലായിരുന്നു. ം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തും സ്വദേശത്തുമായി ചികില്‍സയിലുമാണ് പരീക്കര്‍ .
Post Your Comments