ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയുടെ സൈനിക ഓപ്പറേഷനു മുന്‍പ് ജയ്ഷെയുടെ ഭീകര ക്യാമ്പിൽ 300 മൊബൈല്‍ കണക്ഷനുകള്‍ ആക്ടീവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദേര്‍ സിംഗ് ധനോവ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ 300 മൊബൈൽ ആക്ടീവായിരുന്നുവെന്ന് വ്യോമസേനയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments