മസ്കറ്റ്: ഒമാനില്‍ ദേശീയ തൊഴിൽ റിക്രൂട്ട്മെന്റ് കേന്ദ്രം സ്ഥാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. മന്ത്രിസഭാ കൗൺസിലുമായി സംയോജിച്ചാകും റിക്രൂട്ട്മെന്റ് കേന്ദ്രത്തിന്റെ പ്രവർത്തനമെന്നും ഇതിന് സാമ്പത്തികമായും സ്വയംഭരണാവകാശം ഉള്ളതായിരിക്കും സുല്‍ത്താന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഒമാനികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഒരൊറ്റ ജാലകം നല്‍കുകയാണ് എന്‍.ആര്.സിയുടെ ലക്ഷ്യം. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സേവനങ്ങളും നാഷണല്‍ റിക്രൂട്ട്മെന്റ് സെന്റര്‍ നല്‍കും. അതേസമയം വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് പകരം ഒമാനികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments