ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ദിനം. അന്ന് മറ്റാരേക്കാളും അവള്‍ സുന്ദരിയായിരിക്കും. എന്നാല്‍ പല സ്വപ്നങ്ങളും തകര്‍ക്കുന്ന ക്യാന്‍സര്‍ പലരുടെയും വിവാഹ സ്വപ്നങ്ങളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ വൈഷ്ണി ഭുവനേന്ദ്രന്‍ തന്റെ സ്വപ്നങ്ങളെ അര്‍ബുദത്തിന് മുന്നില്‍ അടിയറവ് വെക്കാന്‍ തയ്യാറല്ലായിരുന്നു. രണ്ടുതവണ അര്‍ബുദം ബാധിച്ചു. എന്നാല്‍ വൈഷ്ണവി പച്ച പട്ടുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി. ഒരു വധുവായി. എന്നാല്‍ വരന്‍ ഉണ്ടായിരുന്നില്ല എന്നൊരു വ്യത്യാസം മാത്രം.
രണ്ട് തവണയാണ് വൈഷ്ണവിയെ അര്‍ബുദം കടന്നാക്രമിച്ചത്. എന്നാല്‍ കീമോയുടെ വേദനയ്ക്കിടയിലും അസുഖത്തില്‍ നിന്നും മുക്തയായി വിവാഹം ചെയ്ത് ഒരു കുടുംബ ജീവിതം നയിക്കുന്ന കാലത്തെക്കുറിച്ച് വൈഷ്ണവി സ്വപ്നം കണ്ടിരുന്നു. എന്നാല്‍ അര്‍ബുദ ചികില്‍സയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും സൗന്ദര്യം നശിച്ചതും വൈഷ്ണവിയെ നിരാശയിലാഴ്ത്തി. ആദ്യം സ്താനാര്‍ബുദം. അതില്‍ നിന്നും രക്ഷ നേടിയപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കരളിലും നട്ടെല്ലിനും കാന്‍സര്‍ ബാധ. കിമോ ചെയ്യ്തതോടെ വൈഷ്ണവിയെ ഏറെ വേദനിപ്പിച്ചത് തലമുടി കൊഴിഞ്ഞുപോയതാണ്.
എങ്കിലും തളര്‍ന്നില്ല വിവാഹം എന്ന സ്വപ്നം അന്യമാകും മുന്‍പേ അവള്‍ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കി. സ്വന്തം മാറ്റത്തെ അംഗീകരിച്ച വൈഷ്ണവി തലമുടി കൊഴിഞ്ഞുപോയ അവസ്ഥയില്‍ തന്നെ വധുവായി അണിഞ്ഞൊരുങ്ങി. അത് എന്നും കണ്ട് ആസ്വദിക്കാനും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകാനും ഫോട്ടോഷൂട്ട് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ തന്റെ വിവാഹ നിമിഷം വരുന്നത് കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ ഫോട്ടോഷൂട്ട് നല്‍കിയതെന്നും വൈഷ്ണവി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/BuVEf4UH7n6/
Post Your Comments