കണ്ണൂർ: കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിൻ (22) എന്നിവരെയാണ് പിടിയിലായത്. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, എഎസ്ഐ ഹാരിസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 27 പൊതി മയക്കു മരുന്നാണ് പിടിച്ചെടുത്തു.
ഇന്ന രാവിലെ കണ്ണൂർ മാർക്കറ്റ് റോഡിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ പോലീസിന്റെ വലയിലായത്. പരിശോധനയ്ക്കിടെ അശ്രദ്ധമായി ഓടിച്ചുവന്ന കാറിന് പോലീസ് കൈനീട്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ ഇത് നിര്‍ത്താതെ പോകുകയായിരുന്നു. കാർ നിർത്താതെ ചാലാട് ഭാഗത്തക്ക് വളരെ വേഗതയിൽ ഓടിച്ചു പോയെങ്കിലും ടൗണില്‍ വച്ച് പോലീസ് കാറിന് കുറുകെ പോലീസ് ജീപ്പ് നിർത്തി. എന്നാല്‍ ഇതിനിടെ കാറില്‍ നിന്നും ഇറങ്ങി പ്രതികള്‍ ഓടി പോകാനും ശ്രമം നടത്തി. തുടര്‍ന്ന് ടൗൺ എസ്ഐ എസ്ഐ പിടികൂടുകയായിരുന്നു.
ഇവരുടെ കാറിന്റെ ഡാഷ് ബോർഡിൽ നിന്നാണ് ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പ്രതികളുടെ മറ്റു ബന്ധങ്ങളെക്കുറിച്ചും ബ്രൗൺഷുഗർ എത്തിക്കുന്ന ഏജന്റുമാരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments