Latest NewsSaudi ArabiaGulf

രാജ്യത്തിനകത്തു തന്നെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഈ രാജ്യം

സൗദിയിലെ സൈനിക ആവശ്യങ്ങള്‍ക്കായി രാജ്യത്തിനകത്ത് തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. ഇതിനായി പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കും. രാജ്യത്തെ സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പാലിക്കുന്ന വിദേശ നിക്ഷേപകരുമായി മാത്രമേ കരാറുണ്ടാക്കുകയുള്ളുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.പ്രാദേശിക ആയുധ നിര്‍മാമാണ കമ്പനികളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനായി പ്രാദേശിക കമ്പനികളുമായി സൈനിക ആവശ്യങ്ങള്‍ പങ്കുവെക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കമ്മറ്റികള്‍ രൂപീകരിക്കും.വിദേശ നിക്ഷേപകര്‍ക്ക് സൗദിവല്‍ക്കരണ നിയമങ്ങളുമായി പൊരുത്തപ്പെടുവാന്‍ കഴിയുമെങ്കില്‍ മാത്രമേ മന്ത്രാലയവുമായി കരാറുണ്ടാക്കാനാകൂ.

സൈനികാവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സൗദി. വിദേശ രാഷ്ട്രങ്ങളില്‍ നിന്നാണ് സൗദി കൂടുതലായും ആയുധങ്ങളും വിവിധ സൈനിക ഉപകരണങ്ങളും വാങ്ങുന്നത്. നിലവില്‍ വെറും രണ്ട് ശതമാനം മാത്രമാണ് രാജ്യത്തിനകത്ത് ചെലവഴിക്കുന്നത്. രാജ്യത്തിനാവശ്യമായ സൈനിക ഉപകരണങ്ങളുടെ പകുതിയും രാജ്യത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കുമെന്ന് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഫാക്ടറികള്‍ രാജ്യത്തുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ അതിയ്യ അല്‍ മല്‍ക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button