കൊച്ചി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് ഉമ്മന്‍ചാണ്ടി. അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നല്ല മനസ്സിനും ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുലരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ട്വീറ്റില്‍ പറയുന്നു. ഇതോടെ കടുത്ത വിമർശനങ്ങളാണ് ഉമ്മൻചാണ്ടി ട്വിറ്ററിൽ ഏറ്റുവാങ്ങുന്നത്.
പലരും ഇതിനെതിരെ റീട്വീറ്റ് ചെയ്യുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാൾ ഇങ്ങനെ തരം താഴരുതെന്ന അഭിപ്രായമാണ് ട്വിറ്ററിൽ ഉയരുന്നത്. അതെ സമയം ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു. സത്യത്തിന്റെ പാതയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ മുന്നോട്ടുപോകാന്‍ കരുത്തേകുന്നതാണ് അങ്ങയുടെ വാക്കുകള്‍ എന്നാണ് ട്വീറ്റിന് സിദ്ദു നല്കിയ മറുപടി.
Post Your Comments