ആര്‍ത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. വയറ് വേദന, നടുവേദന, ക്ഷീണം അങ്ങനെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഈ സമയങ്ങളില്‍ അലട്ടാറുണ്ട്. എന്നാല്‍ ഇനി വേദനകള്‍ ഓര്‍മകള്‍ മാത്രമാകും. ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ… എല്ലാ വേദനകളും പമ്പകടക്കും.
ഒന്ന്
കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറ് വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും ആര്‍ത്തവസമയത്ത് ബാധിക്കുന്ന ഒന്നാണ്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.
രണ്ട്
ചൂടുവെള്ളം, ചൂടുപാല്‍ എന്നിവ കുടിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിക്കും. പാല്‍ കുടിക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
മൂന്ന്
കാപ്പി കുടിക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.
നാല്
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് അടിവയറില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. ഈ ഭാഗത്തെ രക്തയോട്ടം ക്രമീകരിക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കും.
അഞ്ച്
തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.
ആറ്
ആര്‍ത്തവത്തിന് മുമ്പായി പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.
ഏഴ്
ക്യാരറ്റ് കണ്ണിന് മാത്രമല്ല നല്ലത് മറിച്ച് ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ഇവ ആശ്വാസം നല്‍കും. ഈ സമയത്ത് ഒരു ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസ് കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.
എട്ട്
എല്ലാ ശരീര വേദനകള്‍ക്കും കറ്റാര്‍ വാഴ പരിഹാരമാണ്. ആര്‍ത്തവകാലത്തെ വേദനക്കും ഇത് പരിഹാരം നല്‍കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.
ഒന്‍പത്
ആര്‍ത്തവ കാലത്ത് തുളസി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പമോ ഔഷധ ചായയിലോ ചേര്‍ത്ത് കഴിക്കുക.
പത്ത്
രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പാലിലെ കാത്സ്യം വേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കും.
Post Your Comments