എറണാകുളം : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം. കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താനുളള സാധ്യത മുന്നില്‍ കണ്ട് കൊണ്ടാണ് മത്സ്യ തൊഴിലാളികളോട് ഇതിനെപ്പറ്റിയുളള സൂചന ലഭിച്ചാല്‍ ഉടന്‍ വിവരം കെെമാറണമെന്ന് ധരിപ്പിച്ചിരിക്കുന്നത്.
ഫിഷറീസ്‌എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടാല്‍ ആ കാര്യം ഫിഷറീസിനേയോ നാവികസേനയേയോ ഉടന്‍ വിളിച്ചറിയിക്കണമെന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 25- 30 ദിവസം വരെ കടലില്‍ മുങ്ങി കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജ്ജിംഗിനായി മുകള്‍ത്തട്ടിലേക്ക് വരാറുണ്ട്.
Post Your Comments