ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ പുല്‍വാമ മോഡല്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടതായി സൂചന.കഴിഞ്ഞ മാസം 24-നാണ് കുല്‍ഗാമിലെ തുരിഗാമില് ജയ്ഷെ അംഗങ്ങളായ മൂന്നു ഭീകരര്‍ കൊല്ലപ്പെടുന്നത്. ഷിംഗന്പോറ സ്വദേശി റഖിബ് അഹമ്മദ്, പാക്കിസ്ഥാന്‍കാരായ വലീദ്, നുമാന് എന്നിവരായിരുന്നു ഇവര്‍.
ഇവരില്‍ റഖിബാണ് പുല്‍വാമ മോഡല്‍ ആക്രമണത്തിനു ശ്രമിച്ചത്. ഇയാളുടേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇതു സംബന്ധിച്ചു സൂചന നല്‍കുന്നത്. ഇയാള്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് പകര്‍ത്തിയതാണ് പ്രചരിക്കുന്ന വീഡിയോ. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ചാവേര്‍ ആക്രമണം നടത്തുന്നതു സംബന്ധിച്ചാണ് ആറു മിനിറ്റ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.
ഈ വീഡിയോ നിങ്ങള്‍ കാണുമ്പോഴേയ്ക്കും താന്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാകും എന്നും റഖിബ് പറയുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയും. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
Post Your Comments