വളാഞ്ചേരി: വ്യാജസിദ്ധന് വഴങ്ങികൊടുക്കാത്തതില് യുവതിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഭര്‍ത്താവും കുടുംബാംഗങ്ങളും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ യുവതിയെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്തു. വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
സിദ്ധന് പറഞ്ഞതനുസരിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന് പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നു യുവതി പറഞ്ഞു.വെട്ടിച്ചിറ കൂടശേരിപ്പാറ പട്ടര്കല്ലിലുള്ള ഭര്‍തൃവീട്ടില്‍ അഞ്ചു വര്‍ഷം മുന്‍പ് സന്ദര്‍ശനം നടത്തിത്തുടങ്ങിയ സിദ്ധന് വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നെന്നാണ് പരാതി. കൊണ്ടോട്ടി സ്വദേശിയായ വ്യാജ സിദ്ധന് പറയുന്നതാണ് ഭര്‍ത്താവും കുടുംബാംഗങ്ങളും അനുസരിക്കുന്നതെന്ന് യുവതി പറയുന്നു.
രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു പിതാവ് തടവിപ്പിച്ചെന്ന് ഇവരുടെ മകന് പറഞ്ഞു. അസുഖം വന്നാല്‍ മകനെ ഡോക്റ്ററെ കാണിക്കാറില്ലെന്നും സിദ്ധന്റെ അടുത്ത് കൊണ്ടുപോകാറാണെന്നും പതിവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു
Post Your Comments