ബെംഗളുരു: പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി കോലാറിൽ നിന്ന് പൂർണ്ണമായും നിർത്തി വയ്ച്ചു. ആഴ്ച്ചയിൽ 16 മുതൽ 22 ടൺ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്.
ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാർ വഴിയാണ് തക്കാളിഎത്തിച്ചിരുന്നത്. നഷ്ട്ടമുണ്ടായാലും രാജ്യ താത്പര്യത്തിന് വിരുദ്ധമായി കച്ചവടം വേണ്ടെന്നാണ് കച്ചവടക്കാരുടെ ഉറച്ച് തീരുമാനം.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി മാർക്കറ്റാണ് കോലാറിലേത്. ഇവിടെ നിന്ന് ബംഗ്ലേദേശ് അടക്കമുള്ളയിടങ്ങളിലേയ്ക്ക് വ്യാപകമായ തോതിൽ തക്കാളി കയറ്റുമതി നടത്തുന്നുണ്ട്.
Post Your Comments