ഭോപ്പാല്‍: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ക്ഷേത്രക്കമ്മിറ്റി പൂജകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി പൂജാരിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹേമന്ദ് എന്ന പൂജാരിയേയാണ് പുറത്താക്കിയത്. .
മധ്യപ്രദേശിലെ ഉജ്ജൈനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് സംഭവം. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ക്ഷേത്രത്തിലെ മുതിര്‍ന്ന പൂജാരിമാര്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് പൂജാരി ഹേമന്ദ് ദുബ്ബേയുടെ വാദം.
Post Your Comments