തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. താപനലയില്‍ ശരാശരി മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ 7 മുതല്‍ രാത്രി 7മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. വെയിലത്തെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments