കാസർഗോഡ് : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക് . ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗവർണറെയും കാണുമെന്നും മരിച്ച കൃപേഷിന്റേയും ശരത്തിന്റെയും മാതാപിതാക്കൾ പറഞ്ഞു.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം സ്വീകരിച്ച ശേഷമാണ് അപേക്ഷ സമർപ്പിക്കുന്നത്. കോൺഗ്രസ് ഇതിനുവേണ്ട നിയമസഹായങ്ങൾ ചെയ്തുനൽകും. മാർച്ച് 2നു രാവിലെ ഉന്നത കോൺഗ്രസ് നേതാക്കൾ മരിച്ചവരുടെ വീടുകൾ സന്ദർശിക്കും.
അതേസമയം കേസിന് വഴിത്തിരിവാകുന്ന രീതിയിൽ കഴിഞ്ഞ ദിവസം രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു. പ്ലാക്കാത്തൊട്ടി–തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണു കാർ കണ്ടെത്തിയത്. കേസിൽ റിമാൻഡിലായ ജി.ഗിജിന്റെ പിതൃസഹോദരന്റെ കാറാണിതെന്നാണു സൂചന. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments