കട്ടപ്പന: ഇടുക്കിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ എംഎല്‍എ പി.ടി തോമസ്. കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന നിരുത്തവാദപരമെന്ന് പി.ടി.തോമസ് പറഞ്ഞു.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ തിരക്കിലായതിനാലാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ അധികൃതര്‍ കാണാത്തത്. കൊട്ടാക്കന്പൂരിലെ ഭൂമിയുടെ രേഖകള്‍ തയാറാക്കുന്ന തിരിക്കില്‍ ജോയ്സ് ജോര്‍ജ് എംപിക്കും കര്‍ഷകരുടെ പ്രശ്നങ്ങള്‍ നോക്കാന്‍ സമയമില്ലെന്നും പി.ടി.തോമസ് പറഞ്ഞു.
കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതു ശ്രദ്ധയില്‍പെട്ടിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണ്. കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമായിട്ടല്ലെന്നുമായിരുന്നു എ,കെ ബാലന്റെ പ്രസ്താവന.
അതേസമയം ഒന്നര മാസത്തിനുള്ളില്‍ മൂന്ന് കര്‍ഷകരാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത്.
Post Your Comments