കോഴിക്കോട്: സ്ത്രീകളെ ഉയര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്നതിനായി നാമേവരും പ്രോല്‍സാഹനമേകണമെന്ന് മന്ത്രി കെടി ജലീല്‍. അവരെ ഒരിക്കലും അതിരുകള്‍ തീരുമാനിച്ച് ബന്ധിക്കരുത്. സമൂഹത്തിലെ എല്ലാ മേഖലകളിലും അവര്‍ക്ക് ഉയര്‍ച്ച സാധ്യമാകണമെന്ന് മന്ത്രി. സ്ത്രീകള്‍ അവിടേക്ക് പോകരുത് ഇവിടേക്ക് വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമമാണ്. ഇത് കഴിഞ്ഞുപോയ കാലത്തേക്കുള്ള തിരിച്ച് പോക്കാണെന്നും മന്ത്രി പറഞ്ഞു.
ലോകസമൂഹം ഇന്ന് പഴയകാല ചിന്താഗതിയായ പാരമ്പര്യ വാദമെന്ന കാഴ്ചപ്പാടില്‍ നിന്ന് പിന്‍തിരിഞ്ഞ് വരുമ്പോള്‍ നമ്മള്‍ കേരളീയര്‍ പുരോഗമന കാഴ്ചപ്പാടില്‍ നിന്ന് പാരമ്പര്യവാദത്തിലേക്ക് തിരിഞ്ഞ് നടക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോട് വനിത പോളിടെക്നിക്കിന്‍റെ പുതിയ കെട്ടിട ഉദ്ഘാട വേളയിലാണ് അദ്ദേഹം ഈ കാര്യം പങ്ക് വെച്ചത്.
Post Your Comments