കോട്ടയം : ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഫോട്ടോ പലവട്ടം പകര്‍ത്തിയ ട്രെയിന്‍ യാത്രക്കാരനെതിരെ നാട്ടുകാരുടെയും സഹയാത്രക്കാരുടേയും രോഷപ്രകടനം. . നാട്ടുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ചിത്രം മായിച്ചു. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം.
മൃതദേഹം പാളത്തിനു സമീപം ചിതറിക്കിടക്കുകയായിരുന്നു. ഈ സമയം ക്രോസിംങിനായി പിടിച്ചിട്ട ട്രെയിനില്‍ ഇരുന്ന യാത്രക്കാരനാണ് ചിതറിക്കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പലവട്ടം പകര്‍ത്തിയത്. ഇത് കണ്ട പൊലീസും സ്ഥലത്ത് എത്തിയ നാട്ടുകാരും തടയാന്‍ ശ്രമിച്ചു . ഇതോടെ തര്‍ക്കവും ബഹളവുമായി. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്നു ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം നാട്ടുകാര്‍ മായിച്ചു. പലരും ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്
Post Your Comments