തലശ്ശേരി: സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് മുമ്പ് ഗണപതി ഹോമം നടത്തി. കണ്ണൂർ പിണറായില്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽസ് കോര്‍പ്പറേഷന് കീഴില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച ഹൈ ടെക് വീവിങ് മില്ലിനകത്താണ് പൂജകൾ നടത്തിയത്.
പിണറായി തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജ. മില്ലിന്റെ പ്രവര്‍ത്തനം മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.ഹോമത്തിന്റെ പ്രസാദം ചിലര്‍ക്ക് കഴിക്കാന്‍ ലഭിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ഇടതുപക്ഷ സർക്കാർ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഒരു സ്ഥാപനത്തിൽ ഗണപതിഹോമം നടത്തിയത് പാർട്ടിക്കാർക്കിടയിൽത്തന്നെ ചർച്ചയ്ക്ക് വഴിയൊരുക്കി. എന്നാല്‍ മില്ലിനകത്ത് ഹോമവും പൂജയും ഒന്നും നടന്നിട്ടില്ലെന്ന് ജനറല്‍ മാനേജര്‍ പി.ആര്‍. ഹോബി പറഞ്ഞു.
Post Your Comments