![Court](/wp-content/uploads/2018/07/trail.png)
മൂവാറ്റുപുഴ: വീടിന് നമ്പറിടാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക്
തടവു ശിക്ഷ. ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മൂന്നു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. ജഡ്ജി ഡോ. ബി. കലാം പാഷയാണ് ശിക്ഷ വിധിച്ചത്. കൂടാതെ 20,000 രൂപ പിഴയും അടക്കണം.
വടക്കേക്കര പട്ടണംകര പുളിക്കല്‍ ആന്റണിയുടെ പുതിയ വീടിന് നമ്പറിടാനും കെട്ടിട നികുതി കുറച്ചു കൊടുക്കുന്നതിനും പൊന്നപ്പന്‍ 5000 പൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 2009 ഡിസംബര്‍ 31-നായിരുന്നു സംഭവം. തുടര്‍ന്ന് എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ 2010 ജനുവരി ഒന്നിന് നടത്തിയ ട്രാപ്പിലൂടെയാണ് പ്രതിയെ പിടികൂടിയത്.
അഭിഭാഷകനായ എല്‍.ആര്‍ രജ്ഞിത് ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതിന് രണ്ടു വര്‍ഷവും കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വര്‍ഷവുമാണ് ശിക്ഷ. വിവിധ അഴിമതി നിരോധനവകുപ്പു പ്രകാരം പ്രതി പൊന്നപ്പനെ ശിക്ഷിച്ചതെന്ന് രഞ്ജിത് കുമാര്‍ വ്യക്തമാക്കി.
Post Your Comments