ഇന്ത്യാന: ഇന്ത്യാനയിലെ ഒരു വീട്ടില്‍നിന്ന് കരകൗശല വസ്തുക്കളുടെ കൂട്ടത്തില്‍ നിന്ന് എഫ്ബിഐ കണ്ടെടുത്തത് 2000 മനുഷ്യ അസ്ഥികള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ ഡോണ്‍ മില്ലറിന്റെ വീട്ടില്‍നിന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയത്. വീട്ടിലെ കരകൗശലവസ്തുക്കള്‍ സൂക്ഷിച്ച മുറിയില്‍നിന്നാണ് ഈ അസ്ഥികള്‍ കണ്ടെത്തിയത്.
ഇന്ത്യാനയിലെ ഉള്‍ഗ്രാമത്തിലാണ് ഡോണ്‍ മില്ലറിന്റെ വീട്. വീട്ടിലെ ഒരു മുറിയില്‍ മാത്രം 4000ലധികം കരകൗശലവസ്തുകളുടെ ശേഖരമാണുള്ളത്. 2014ല്‍ ആണ് ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ മില്ലറിന്റെ വീടിനെ ചുറ്റിപറ്റിയുള്ള അന്വേഷണം ആരംഭിച്ചത്. മില്ലര്‍ അനധികൃതമായി വസ്തുക്കള്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. എന്നാല്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോഴേക്കും മില്ലര്‍ മരിച്ചു. 91 വയസിലാണ് മില്ലര്‍ മരിച്ചത്. അനധികൃതമായി കരകൗശലവസ്തുകള്‍ സൂക്ഷിച്ച് വച്ചതിന് മില്ലറിനെതിരെ പോലീസ് കേസെടുത്തിട്ടില്ല.
വീട്ടില്‍നിന്ന് കണ്ടെടുത്ത അസ്ഥികള്‍ അമേരിക്കയിലെ ആദിവാസികളുടേതാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. ആദിവാസികളുടെ കുഴിമാടത്തില്‍നിന്നും ശേഖരിച്ചതായിരിക്കാം ഈ അസ്ഥികളെന്നും പൊലീസ് പറയുന്നു. ആര്‍ക്കിയോളജിക്കല്‍, ഫോറന്‍സിക് അധികൃതര്‍ വീട്ടിലുള്ള വസ്തുക്കള്‍ പരിശോധിച്ച് തുടങ്ങിട്ടുണ്ട്.
അതേസമയം കുഴിമാടത്തില്‍നിന്ന് അസ്ഥികൂടങ്ങളും മറ്റും ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. 2016ല്‍ മനുഷ്യന്റെ അസ്ഥികള്‍ അനധികൃതമായി ശേഖരിച്ചതിന് ഒഹിയോയില്‍നിന്നുള്ള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബുള്ളറ്റ് വരെ മില്ലറിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post Your Comments