KeralaLatest News

പിണറായി സര്‍ക്കാരും ദുബായിയും തമ്മിലുള്ള ബന്ധം ദൃഢം : കേരളപൊലീസിനെ കുറിച്ച് പഠിയ്ക്കാന്‍ ദുബായ് പൊലീസ് തലസ്ഥാന നഗരിയില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരും ദുബായിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് ഉറപ്പിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. കേരള പൊലീസിനെക്കുറിച്ച് പഠിക്കാന്‍ ദുബായ് പൊലീസിന്റെ ഇന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി. ശാസ്ത്രിയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്മെന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് അറിയാനാണ് ദുബായ് പൊലീസിലെ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് എത്തിയത്.

പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ പി.വിജയന്‍, ദിനേന്ദ്രകശ്യപ്, ഡി.ഐ.ജിമാരായ പി.പ്രകാശ്, കെ.സേതുരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ദുബായ് സംഘത്തോട് വിശദീകരിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ഡോം ആസ്ഥാനത്തും ദുബായ് പൊലീസ് സംഘം സന്ദര്‍ശനം നടത്തി.

ലോക കേരളസഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തിനിടെ, ലോകത്തെ ആദ്യത്തെ സമ്പൂര്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറ സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ സ്മാര്‍ട്ട് സ്റ്റേഷന്‍ തുടങ്ങാന്‍ എല്ലാ സഹായവും ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖാലിദ് അല്‍ മെറി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button