Latest NewsHealth & Fitness

രുചിയേറുന്ന ഞണ്ട് ഉലര്‍ത്തിയത് തയ്യാറാക്കാം

ഏറെ ആസ്വാദ്യകരമായ ഒരു വിഭവമാണ് ഞണ്ട് ഉലര്‍ത്ത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാവുന്ന വിഭവമെന്ന പ്രത്യേകതയും ഞണ്ട് ഉലര്‍ത്തിനുണ്ട്.

ആവശ്യമായ സാധനങ്ങൾ

1. നല്ല ദശയുള്ള ഞണ്ട് – 500 ഗ്രാം
2. ഗരംമസാല, കടുക് – ഒരു ടീസ്പൂണ്‍ വീതം
3. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
4. വെളുത്തുള്ളി – ആറ് അല്ലി
5. പച്ചമുളക് – നാലെണ്ണം
6. കുരുമുളക് – അഞ്ചെണ്ണം
7. തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെ പകുതി
8. വെളിച്ചെണ്ണ – 10 ടീസ്പൂണ്‍
9 . കറിവേപ്പില – രണ്ട് തണ്ട്
10 . ഉണക്കമുളക് ,ഉള്ളി (അരിഞ്ഞത്) – രണ്ടെണ്ണം വീതം

പാകം ചെയ്യുന്ന വിധം

രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ചെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button