കൊല്ലം: ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പങ്ക്. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ എത്തിയ സംഘത്തില്‍ സരസന്‍ പിള്ളയും ഉണ്ടായിരുന്നുവെന്ന് മൊഴിയുണ്ട്. സംഭവത്തിൽ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി പതിനാലിനാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കളിയാക്കിയതിന്റെ പേരിലായിരുന്നു പ്ലസ്ടുകാരനെ ജയില്‍ വാര്‍ഡനൊപ്പമെത്തിയ സംഘം മര്‍ദ്ദിച്ചത്. കുട്ടിയെ അറിയില്ലെന്ന് അന്ന് തന്നെ ബന്ധുക്കള്‍ പറയുകയും ചെയ്തിരുന്നു.വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കിയാണ് സംഘം മര്‍ദ്ദിച്ചത്. അടിയേറ്റ് വീണ വിദ്യാര്‍ത്ഥി ബോധരഹിതനായി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.
Post Your Comments