ഐലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി തന്നെ. ഐസ്വാള്‍ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ഒമ്പതാം മിനുറ്റില്‍ തന്നെ ഗോകുലം ഐസ്വള്‍ വലയില്‍ പന്തെത്തിച്ച് അക്കൗണ്ട് തുറന്നിരുന്നു. ഒരു പോയ്ന്റ് വ്യത്യാസത്തില്‍ പത്താം സ്ഥാനത്ത് ഗോകുലവും ഒമ്പതാം സ്ഥാനത്ത് ഐസ്വാളും ആയിരുന്നു.കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു മത്സരം.
3⃣ goals
3⃣ points
? marks to @AizawlFC#GKFCAFC #HeroILeague #ILeagueIConquer pic.twitter.com/PkkcIbGWdH
— Hero I-League (@ILeagueOfficial) February 28, 2019
ഒമ്പതാം മിനിറ്റില്‍ നേടിയ ഗോളിന്റെ ബലത്തില്‍ 82ാം മനുറ്റ് വരെ ഗോകുലം പൊരുതിയെങ്കിലും 83,88,90+7 മിനുറ്റുകളില്‍ പിറന്ന ഗോളുകള്‍ ഐസ്വാളിന് ജയം നേടിക്കൊടുക്കുകയായിരുന്നു. മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തേക്ക് താഴ്ന്നു ഗോകുലം. പതിനാല് പോയിന്റ് മാത്രമുള്ള ഗോകുലത്തിന് രണ്ട് കളികളില്‍ മാത്രമാണ് ജയിക്കാനായത്.
Post Your Comments