ഫൈവ് ജി സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കൈവരിച്ച് ഖത്തര്‍. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് മൊബൈല്‍ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ടെക്‌നോളജി ഇന്നവേഷന്‍ മേഖലകളിലെ രാജ്യാന്തര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ആര്‍തര്‍ ഡി ലിറ്റിലി തയ്യാറാക്കിയ പട്ടികയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സെക്കന്‍ഡില്‍ പത്ത് ജിബി ഡൌണ്‍ലോഡും അപ്ലോഡും ചെയ്യാനാകുന്ന ഫൈവ് ജി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നടപ്പാക്കിയത് ഖത്തര്‍ പൊതുമേഖലാ മൊബൈല്‍ സേവന ദാതാക്കളായ ഉറീദുവിനാണ്.
കൂടാതെ ഫൈവ് ജി സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏരിയല്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കലും വിജയകരമായി നടത്തി.ഇവയെല്ലാമാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ഖത്തറിനെ സഹായിച്ചത്. 2018 അവസാനത്തോടെ ഖത്തറിലെ 25 ശതമാനം സ്ഥാപനങ്ങളെ ഫൈവ് ജിയുടെ പരിധിയില്‍ കൊണ്ടുവന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ നിരക്ക് അമ്പത് ശതമാനമാക്കി ഉയര്‍ത്തുമെന്നും രാജ്യത്തെ പകുതി ജനങ്ങളെയും ഫൈവ് ജി പരിധിയിലാക്കുമെന്നും ഉറീദു ഖത്തര്‍ സി.ഇ.ഒ വലീദ് അല്‍ സയിദ് പറഞ്ഞു.
Post Your Comments