പത്തനംതിട്ട: വന്യമൃഗശല്യം അസഹനീയമായതിനെ തുടര്‍ന്ന് വനംവകുപ്പ് പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പത്തനം തിട്ട മലയോര മേഖലയില്‍ വസിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റാന്നി , കോന്നി തുടങ്ങിയ മേഖലകളിലാണ് ശല്യം അതിരൂക്ഷം . സന്ധ്യമയങ്ങിയുളള യാത്ര ഒഴിവാക്കണമെന്നും വളര്‍ത്ത് മൃഗങ്ങളെ വീടുകളില്‍ സുരക്ഷിതമായി കെട്ടിയിടണമെന്നുമാണ് വനംവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വന്യ ജീവികളുടെ ശല്യം സഹിക്കാനാവാതെ ജനങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് പ്രത്യേക സംഘത്തിനെ തല്‍ സ്ഥലങ്ങളില്‍ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്.
പുലി, കാട്ടുപന്നി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലില്ലാതെയാണ് നാട്ടിലേക്ക് കാട് വിട്ടെത്തുന്നത്. ആന , കാട്ടുപന്നി തുടങ്ങിയ ജീവികള്‍ കൃഷിയൊക്കെ നശിപ്പിക്കുകയാണ്. വെെദ്യുതി വേലിയില്ലാത്ത ഇടങ്ങളിലാണ് കൂടുതല്‍ ശല്യം. കൊടും ചൂട് കാരണം കാട്ടിലെ നീരുറവകള്‍ വറ്റിയതിനെ തുടര്‍ന്ന് ദാഹജലം തേടിയാണ് ഇവറ്റകള്‍ നാട്ടിലിറങ്ങിയിരിക്കുന്നതെന്ന് വനം വകുപ്പ് പറഞ്ഞു.
Post Your Comments