Latest NewsKerala

സപ്ലൈകോയുടെ ഗൃഹോപകരണശാലയില്‍ വമ്പിച്ച വില കുറവ് : ഉത്പ്പന്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വിറ്റ് തീര്‍ന്നു

അടുത്ത ഓര്‍ഡര്‍ വരാന്‍ കാത്തിരുന്ന് ജീവനക്കാര്‍ : ഉത്പ്പന്നങ്ങളുടെ വിലനിലവാരം വിശദവിവരങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോയുടെ ഗൃഹോപകരണശാലയില്‍ വമ്പിച്ച വില കുറവ്, ഉത്പ്പന്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വിറ്റ് തീര്‍ന്നു. അടുത്ത ഓര്‍ഡര്‍ വരാന്‍ കാത്തിരുന്ന് ജീവനക്കാര്‍. തിരുവനന്തപുരം വഴുതയ്ക്കാട് ടാഗോര്‍ തിയറ്ററിനു സമീപമുള്ള സപ്ലൈകോയുടെ പുതിയ ഷോറൂമിലാണ് അമ്പരപ്പിക്കുന്ന കച്ചവടം നടക്കുന്നത്. ഇവിടെ 5499 രൂപ വിലയുള്ള ഗ്രൈന്‍ഡറിന് 3191 രൂപ, 2290 രൂപയുള്ള നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക് 984 രൂപ മാത്രം

ഗൃഹോപകരണങ്ങള്‍ വന്‍വിലക്കുറവില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം സപ്ലൈകോ പുതിയ പദ്ധതി തുടങ്ങിയത്. 50 ശതമാനം വരെ വിലക്കുറവിലാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുകയും നശിക്കുകയും ചെയ്ത കുടുംബങ്ങള്‍ക്ക് അവ വീണ്ടും വാങ്ങാന്‍ വലിയ വില നല്‍കേണ്ട സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് വിപണി തുടങ്ങിയത്. ആര്‍ക്കും ആവശ്യാനുസരണം ഇവിടെ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാം. ഇന്‍ഡക്ഷന്‍ കുക്കര്‍ തെര്‍മോ ഫ്‌ലാസ്‌ക്, ഫാന്‍, ടവര്‍ കൂളര്‍, മിക്‌സ്, ഗ്രൈന്‍ഡര്‍, എമര്‍ജന്‍സി ലൈറ്റ്, ഇസ്തിരിപ്പെട്ടി, ഡിന്നര്‍ സെറ്റ്, കുക്കര്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ബജാജ്, ഐബെല്‍, നോള്‍ട്ട, ഹാവല്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളാണുള്ളത്.

ഇനം,എംആര്‍പി,സപ്ലൈകോ വില എന്ന ക്രമത്തില്‍

മിക്‌സര്‍ ഗ്രൈന്‍ഡര്‍ (600 വാട്ട്)- 4520 – 2962

ഗ്രൈന്‍ഡര്‍-5499- 3191

കുക്കടോപ് ബര്‍ണര്‍ (സ്റ്റൗ)- 2590- 1462

വോള്‍ ഫാന്‍- 2590- 1672

ഇസ്തിരിപ്പെട്ടി- 645- 434

ടവര്‍ കൂളര്‍- 7290- 6308

സീലിങ് ഫാന്‍- 1490 – 1078

റൈസ് കുക്കര്‍- 3590- 2073

ഇന്‍ഡക്ഷന്‍ കുക്കര്‍- 3490- 1694

എഫ്എം റേഡിയോ- 1290- 808

ഫ്‌ലാസ്‌ക്- 990- 544

shortlink

Related Articles

Post Your Comments

Related Articles


Back to top button