മുംബൈ: വായ്പ പലിശ നിരക്കുകകളില്‍ കുറവ് വരുത്തി പഞ്ചാബ് നാഷണൽ ബാങ്ക്.
പത്ത് ബേസിസ് പോയിന്‍റ്സ് അഥവാ 0.10 ശതമാനമാണ് പലിശ നിരക്കിലാണ് കുറവ് വരുത്തുന്നത്. മാർച്ച് ഒന്നുമുതൽ ഇത് പ്രാവർത്തികമാകും. ഇതോടെ പിഎൻബിയുടെ ഒരു വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്ക് 8.55 ശതമാനത്തില്‍ നിന്ന് 8.45 ശതമാനത്തിലേക്ക് കുറയും. മൂന്ന് വര്‍ഷം വരെയുളള വായ്പകളുടെ പലിശ നിരക്കുകള്‍ 8.75 ല്‍ നിന്ന് 8.65 ലേക്ക് കുറയുകയും ചെയ്യും.
അടുത്തിടെയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സ് കുറവ് വരുത്തിയത്. എന്നാല്‍ , മിക്ക വാണിജ്യ ബാങ്കുകളും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് റിപ്പോ നിരക്കില്‍ വരുന്ന കുറവ് ഗുണഭോക്താക്കള്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പിഎൻബി പുതിയ തീരുമാനമെടുത്തത്.
Post Your Comments