റിയാദ്: സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശിയില്‍ ആണ് വൈറസ് ബാധ കണ്ടെത്തിയത്. മക്കയില്‍ കന്നുകാലികളുമായി അടുത്തിടപഴകിയ വിദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ ആരോഗ്യ നില ഭദ്രമാണെന്ന് കണ്ടെത്തി. വൈറസ് ബാധിച്ച ആളുമായി അടുത്ത് ഇടപഴകിയവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നു ആരോഗ്യ വകുപ്പ് വ്യക്താവ് വ്യക്തമാക്കി. അതേസമയം കാലികളുമായി അടുത്ത് ഇടപഴകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. 2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത്. ഇതിനകം നിരവധിപേരാണ് കൊറോണ ബാധിച്ചു മരിച്ചത്.
Post Your Comments