മാനന്തവാടി : സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരണം. വയനാട്ടില്‍ ഒരാൾക്ക് കൂടി പനി പിടിപെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പയില്‍നിന്നും കഴിഞ്ഞ ദിവസമാണ് യുവാവ് ചികിത്സ തേടി വയനാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
Post Your Comments