ദുബായ് : ഐസിസി ടി20 റാങ്കിങ്ങിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ കെ എല്‍ രാഹുലും, ജസ്പ്രീത് ബുംറയും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 36 പന്തില്‍ 50 റണ്‍സും, രണ്ടാം മത്സരത്തില്‍ 26 പന്തില്‍ 47 റണ്‍സും നേടിയതോടെ കെ എല്‍ രാഹുൽ ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനം സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്ന് വിക്കറ്റു നേടിയ ബുംറ പതിനഞ്ചാം സ്ഥാനം സ്വന്തമാക്കി. അതേസമയം രണ്ടാം ടി20യിൽ അര്‍ധസെഞ്ചുറി നേടിയതോടെ നായകന്‍ വിരാട് കോഹ്‌ലി പതിനേഴാം സ്ഥാനം സ്വന്തമാക്കി.
ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാമൻ. കോളിന്‍ മണ്‍റോ, മാക്സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, എവിന്‍ ലൂയിസ് എന്നിവരാണ് യഥാക്രമം രണ്ട്,മൂന്ന്,നാല്,അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ബൗളര്‍മാരില്‍ റഷീദ് ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്
Post Your Comments