Latest NewsIndia

പാക്കിസ്ഥാന്റെ 85 ശതമാനത്തിലധികം ഭൂപ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

ബെംഗളൂരു: പാക്കിസ്ഥാന്റെ 85 ശതമാനത്തിലധികം ഭൂപ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഐഎസ്‌ആര്‍ഒ. പാക്കിസ്ഥാന്റെ ആകെ വിസ്തീര്‍ണം 8.8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍. ഇതില്‍ 7.7 ലക്ഷം ചതുരശ്രകിലോമീറ്റര്‍ പ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണ്. 0.65 മീറ്റര്‍ റെസല്യൂഷനില്‍ വരെയുള്ള ചിത്രങ്ങള്‍ ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകും. ഇന്ത്യയുടെ സമഗ്ര അതിര്‍ത്തി നിരീക്ഷണ സംവിധാനം പാക്കിസ്ഥാനിലെ വീടുകള്‍ക്കുള്ളിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ കഴിവുള്ളതാണ്.

മിന്നലാക്രമണങ്ങളിലടക്കം സൈന്യത്തിന് സഹായകമാകുന്ന സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്കാകും. അതിസൂക്ഷ്മമായ മാപ്പിങ് സംവിധാനങ്ങളാണ് ഇവയിലുള്ളതെന്നും ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍പ് 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലാണ് കാര്‍സാറ്റ് ഉപഗ്രഹങ്ങള്‍ ഇന്ത്യയെ ആദ്യമായി സൈനിക നീക്കത്തില്‍ സഹായിച്ചത്. സൈനിക നീക്കങ്ങള്‍ക്കു വേണ്ടി ഐഎസ്‌ആര്‍ഒ തുടര്‍ച്ചയായി കരസേനയ്ക്ക് ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്.

സൈന്യത്തിന് പ്രത്യേക താത്പര്യമുള്ള പ്രദേശങ്ങളുടെ പല തരത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കാനും ഐഎസ്‌ആര്‍ഒയ്ക്കാകും. ഉപഗ്രഹങ്ങള്‍ വഴി വ്യോമസേനയ്ക്ക് ലഭിക്കേണ്ട സഹായത്തിന്റെ 70 ശതമാനവും ഇതിനോടകം ലഭ്യമായി. കാര്‍ട്ടോസാറ്റ് പരമ്പര, ജിസാറ്റ്്-7. ജിസാറ്റ്-7എ, ഐആര്‍എന്‍എസ്‌എസ്, മൈക്രാസാറ്റ്, റൈസാറ്റ്, ഹൈസിസ് എന്നീ ഉപഗ്രഹങ്ങളാണ് ശത്രു നിരീക്ഷണത്തില്‍ ഇന്ത്യയെ സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button