പെരിന്തല്‍മണ്ണ: നഗരത്തിലെ 400 ഇതരസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരശോധനയില്‍ 18 പേരില്‍ മന്തുരോഗം പരത്തുന്ന ഫൈലേറിയ അണുക്കളെ കണ്ടെത്തി. ഇവരുടെ താമസസ്ഥലങ്ങളും മറ്റും കണ്ടെത്തി ചികിത്സാനടപടികള്‍ സ്വീകരിച്ചുവരികയാണ്. നഗരത്തിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പരിശോധിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭയും നടപടി സ്വീകരിച്ചുതുടങ്ങി. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭാ കൗണ്‍സിലര്‍മാരുടെ സഹായവും ആരോഗ്യവിഭാഗം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുറച്ചുകാലം മുന്‍പ് നടത്തിയ പരിശോധനയില്‍ ചിലരില്‍ ഇത്തരം രോഗാണുക്കളെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുടര്‍ പരിശോധന നടത്തിയത്.
Post Your Comments