ന്യൂയോര്‍ക്ക്: ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍ നിര്‍ദ്ദേശം വച്ചിട്ടും പ്രതികരിക്കാതെ ചൈന. പാക് ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദിനെ നിരോധിക്കണമെന്നും സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ കരിംമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് യുഎസും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടുന്ന രക്ഷാസമിതി മുന്നോട്ടു വച്ച നിര്‍ദ്ദേശം. എന്നാല്‍ ഇവരുടെ നിര്‍ദ്ദേശത്തോട് ചൈന പ്രതികരിച്ചിട്ടില്ല.
കരിമ്പട്ടികയില്‍പ്പെട്ടാല്‍ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്യേണ്ടിവരും. യുഎസിന്റെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന പ്രതികരിച്ചിട്ടില്ല.
ജെയ്ഷെ മുഹമ്മദിനെ നേരത്തേ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ ഒരിക്കലും ചൈന തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യം എതിര്‍ക്കുകയായിരുന്നു ചൈന. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്.
Post Your Comments