KeralaLatest News

ചാമ്പല്‍ മലയണ്ണാന്‍മാര്‍ ആകെ 500; നൂറിലേറെയും നമ്മുടെ ചിന്നാറില്‍

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചാമ്പല്‍ മലയണ്ണാനുകളുടെ എണ്ണം നൂറു കടന്നെന്ന് വനം വന്യജീവി വകുപ്പ്. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ചാമ്പല്‍ മലയണ്ണാന്‍.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ചിന്നാറിലെ ചാമ്പല്‍ മലയണ്ണാനുകളുടെ പുതിയ കണക്ക് പുറത്തുവന്നത്.

ചിന്നാര്‍, പാമ്പാര്‍ പുഴയോരങ്ങളിലും അരുവികള്‍ നീര്‍ത്തടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അമ്പത് കിലോമീറ്റര്‍ ചുറ്റളവുകളിലുമാണ് ചാമ്പല്‍ അണ്ണാന്റെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത്. ചാമ്പല്‍ മലയണ്ണാന്‍ മാത്രമല്ല വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റ് നിരവധി വന്യജീവികളുടെ കൂടി ആവാസ മേഖലയാണ് ചിന്നാര്‍ വന്യജീവി സങ്കേതം.

പശ്ചിമഘട്ട മേഖലയില്‍ വരുന്ന തമിഴ് നാട്ടിലെ തേനി ശ്രീവല്ലി പുത്തൂര്‍, കാവേരി എന്നീ വന്യ ജീവി സങ്കേതങ്ങളിലും തിരുവണ്ണാമലൈഡിവിഷന്‍, ആനമല കടുവ സങ്കേതം, ഹൊസൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ തുടങ്ങിയ ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.

രാജ്യത്ത് ആകെ അഞ്ഞൂറോളം ചാമ്പല്‍ മലയണ്ണാനുകള്‍ മാത്രമേ ഉള്ളു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് മുറിച്ച്ു കടക്കുമ്പോള്‍ വാഹനം കയറിയിറങ്ങി ചാമ്പല്‍ മലയണ്ണാന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ചാകുന്നത് തടയാന്‍ റോഡിനിരുവശത്തുമുള്ള മരങ്ങളെ ബന്ധിപ്പിച്ച് കനോപ്പി പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button