Latest NewsInternational

ഭീകരവാദം: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റണമെന്ന് അമേരിക്ക. അതേസമയം ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നും പാകിസ്ഥാന്‍ നിര്‍ത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതേസമയം തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ വിലക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണമെന്നും സംഘടനയക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും മൂന്നംഗ രക്ഷാസമിതി ഐക്യരാഷ്ട്ര സഭയില്‍ നിര്‍ദ്ദേശം വച്ചു. മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം മസൂദ് അസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദ്ദേശമുണ്ട്.

സഭയിലെ മൂന്നംഗ രക്ഷാസമിയിയാണ് ജെയ്ഷാ മുഹമ്മദിനെതിരായ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അമേരിക്ക, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവരുടേതാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button