ന്യൂഡല്‍ഹി : ഓപിഎസ്- ഇപിഎസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിക്കാനുളള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഡല്‍ഹി ഹെെക്കോടതി ശരിവെച്ചു. ശശികല ടിടിവി ദിനകരന്‍ പക്ഷവും മേല്‍പ്പറഞ്ഞ പക്ഷവും രണ്ടില ചിഹ്നത്തിനായി നിരന്തര പരിശ്രമത്തിലായിരുന്നു. എന്നാല്‍ ഇരു പക്ഷത്തിന്‍റെയും വാദങ്ങള്‍ കേട്ടതിന്‍റെ അടിസ്ഥാനത്തിലും സത്യവാങ്മൂലം പരിശോധിച്ചതിന്‍റെ വെളിച്ചത്തിലും അവസാനം ശശികല വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പഠനങ്ങളാണ് ഹെെക്കോടതി നിരീക്ഷിക്കുകയും ഓപിഎസ്- ഇപിഎസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കാനുളള തീരുമാനം ശരിവെച്ചു.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ അവകാശവാദം. പിന്നീട് പനീര്‍ ശെല്‍വം പളനി സ്വാമി വിഭാഗത്തോടൊപ്പമായയതിനെ തുടര്‍ന്ന് തര്‍ക്കം ശികല വിഭാഗവും ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലാകുകായായിരുന്നു.
വോട്ടര്‍മാരെ സ്വാധീക്കാന്‍ പണ സംബന്ധമായ തെറ്റായ നടപടികള്‍ നടന്നുവെന്ന കണ്ടെത്തലില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. പിന്നീട് രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Post Your Comments