തിരുവനന്തപുരം : കേരളത്തിന് പുതിയ വിജിലന്‍സ് ഡയറക്ടര്‍. മുഹമ്മദ് യാസിന് വിരമിക്കുന്ന ഒഴിവില്‍ ദക്ഷണമേഖല എഡിജിപി അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ബി എസ് മുഹമ്മദ് യാസിന് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിജിലന്‍സ് ഡയറക്ടറെ തീരുമാനിച്ചത്. . എട്ടുമാസം വിജിലന്‍സ് ഡയറക്ടറായിരുന്ന മുഹമ്മദ് യാസിന് 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് വിരമിക്കുന്നത്. ആന്ധ്ര സ്വദേശിയായ യാസിന്, 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ആറുമാസത്തേക്കാണ് അനില്‍കാന്തിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം നാളെ ചുമതലയേല്‍ക്കും. ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പൊലീസ് തലപ്പത്തെ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. നാലു റേഞ്ച് ഡിഐജിമാര്‍, രണ്ട് മേഖലാ ഐജിമാര്‍, എന്നിവരെയും ക്രമസമാധാന ചുമതലയില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments